ഇടതു മുന്നണി സിപിഐയ്ക്ക് അനുവദിച്ച രാജ്യസഭ സീറ്റിൽ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനീർ സ്ഥാനാർഥിയാകും.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്.
സുനീർ മലപ്പുറം പൊന്നാനി സ്വദേശിയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു. നിലവിൽ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാനാണ്.
വലിയ ചുമതലയാണ് നിർവഹിക്കേണ്ടതെന്നും എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തി ഫലപ്രദമായി പ്രവർത്തിക്കുമെന്നും സുനീർ പറഞ്ഞു.