പള്ളിക്കമ്മറ്റിയുടെ അപ്പീൽ തള്ളി അലഹബാദ് ഹൈക്കോടതി
വാരാണസി ഗ്യാൻവാപി പള്ളിയിലെ നിലവറകളിൽ ഹിന്ദു വിഭാഗത്തിന് പൂജ തുടരാം.
ജില്ല കോടതി ഉത്തരവിനെതിരായ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.
പൂജ തടഞ്ഞ 1993ലെ സർക്കാർ നടപടി നിയമവിരുദ്ധമെന്ന് ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ വിധിച്ചു.
ഗ്യാൻവാപിയിലെ തെക്കെ നിലവറയിൽ പൂജയ്ക്ക് അനുമതി നൽകിയ ജില്ലാ കോടതി ഉത്തരവിൽ നിലവിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി അപ്പീൽ തള്ളിയത്