No menu items!

English

No menu items!

തെലങ്കാനയിലെ പിഎഫ്‌ഐ മുന്‍ നേതാവിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു

നീറ്റ് യു.ജി പരീക്ഷ: പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

നീറ്റ് യു.ജി പരീക്ഷയുടെ പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. മലയാളിയടക്കം 17 പേർ ഒന്നാം റാങ്ക് നേടി. മുഴുവന്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 61ല്‍നിന്ന് 17 ആയി കുറഞ്ഞു. ഒന്നാം റാങ്ക് നേടിയവരുടെ പട്ടികയിൽ കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിലാണ് ഇടം പിടിച്ചിരിക്കുന്നത്. നേരത്തെ കേരളത്തിൽ നിന്ന് ശ്രീനന്ദുള്‍പ്പെടെ നാലുപേര്‍ക്ക് ഒന്നാം റാങ്കുണ്ടായിരുന്നു. ആദ്യ 100 റാങ്കിൽ കേരളത്തിൽ നിന്ന് 4 പേർ ഇടം നേടി. കേരളത്തിൽ നിന്ന് പരീക്ഷ എഴുതിയ 136974 പേരിൽ 86713 പേർ യോഗ്യത നേടി. സുപ്രിം കോടതി ഉത്തരവിനെ തുടർന്നാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. exams.nta.ac.in  എന്ന വെബ്സൈറ്റില്‍ നിന്ന്ഫലമറിയാം.

ഫ്രാൻസിലെ ഹൈ സ്പീ‍ഡ് റെയിൽ ശൃംഖലക്ക് നേരെ ആക്രമണം

ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം. റെയിൽവേ ലൈനിന് തീവെപ്പടക്കമുള്ള സംഭവങ്ങൾ നടന്നതായും ഗതാഗത സംവിധാനത്തെ തടസ്സപ്പെടുത്തിയതായും ട്രെയിൻ ഓപ്പറേറ്റർ എസ്എൻസിഎഫ് അറിയിച്ചു. പാരീസ് ഒളിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം. ട്രെയിൻ നെറ്റ്‌വർക്കിനെ തളർത്തുന്നതിനുള്ള ആക്രമണമാണെന്നും എസ്എൻസിഎഫ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. അക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകൾ റദ്ദാക്കേണ്ടിവരുമെന്നും അറ്റകുറ്റപ്പണികൾ സമയമെടുക്കുമെന്നും എസ്എൻസിഎഫ് പറഞ്ഞു.

കൻവാർ യാത്ര: യുപി സർക്കാരിന്റെ ഉത്തരവിനുളള സുപ്രീംകോടതി സ്റ്റേ തുടരും

കൻവാർ തീർത്ഥാടകർ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്നുള്ള ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, സർക്കാറുകളോടും സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു. തീർത്ഥാടകരുടെ മതവികാരം വ്രണപ്പെടാതിരിക്കാനാണ് നിർദേശം നൽകിയതെന്ന് യുപി സർക്കാർ ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചു. നിർദേശം എല്ലാ കടയുടമകൾക്കും ബാധകമാണെന്നും, ആരോടും വിവേചനം കാണിച്ചിട്ടില്ലെന്നും യുപി സർക്കാർ വിശദീകരിച്ചു. കോടിക്കണക്കിന് പേരാണ് കാൽനടയായി യാത്ര ചെയ്യുന്നതെന്നും അബദ്ധവശാൽ പോലും മതവികാരം വ്രണപ്പെട്ടാൽ ചെറിയ പ്രശ്നങ്ങൾ വലിയ സംഘർഷത്തിലേക്ക് പോകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

‘ ഇസ്രായേൽ സർക്കാരും നെതന്യാഹുവും പ്രാകൃതർ’

ഇസ്രായേൽ സർക്കാരിനെയും പ്രധാനമന്ത്രി നെതന്യാഹുവിനെയും രൂകഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇസ്രായേൽ സർക്കാരും നെതന്യാഹുവും പ്രാകൃതരാണെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു. പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ച കുറിപ്പിന്റെ പൂർണരൂപം : ‘അനുദിനം നാമാവശേഷമായിക്കൊണ്ടിരിക്കുന്ന സാധാരണക്കാർ, അമ്മമാർ, അച്ഛൻമാർ, ഡോക്‌ടർമാർ, നഴ്‌സുമാർ, സഹായ പ്രവർത്തകർ, പത്രപ്രവർത്തകർ, അധ്യാപകർ, എഴുത്തുകാർ, കവികൾ, മുതിർന്ന പൗരന്മാർ, ആയിരക്കണക്കിന് നിരപരാധികളായ കുട്ടികൾ എന്നിവർക്കുവേണ്ടി ശബ്ദിച്ചാൽ മാത്രം പോരാ. ഗാസയിൽ വംശഹത്യ നടക്കുന്നു. വിദ്വേഷത്തിലും അക്രമത്തിലും വിശ്വസിക്കാത്ത എല്ലാ ഇസ്രായേലി പൗരന്മാരും, ലോകത്തിലെ എല്ലാ സർക്കാരുകളും ഉൾപ്പെടെ, ഇസ്രായേൽ ഗവൺമെന്റിന്റെ വംശഹത്യ നടപടികളെ അപലപിക്കുകയും അവരെ തടയാൻ നിർബന്ധിക്കുകയും ചെയ്യുക എന്നത് ശരിയായ ചിന്താഗതിയുള്ള ഓരോ വ്യക്തിയുടെയും ധാർമ്മിക ഉത്തരവാദിത്തമാണ്. നാഗരികതയും ധാർമ്മികതയും പ്രഖ്യാപിക്കുന്ന ലോകത്ത് അവരുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ല. പകരം യുഎസ്...

കെജ്രിവാളിന്റെ ആരോഗ്യം: ഇൻഡ്യ മുന്നണി സമരത്തിന്

ജൂലൈ 30ന് ജന്തർമന്തറിൽ പ്രതിഷേധ റാലി മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യസ്ഥിതി മോശമായത് ചൂണ്ടിക്കാട്ടി ഇൻഡ്യ മുന്നണി പ്രതിഷേധത്തിനൊരുങ്ങുന്നു. ജൂലൈ 30ന് ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധ റാലിയിൽ ഇൻഡ്യ മുന്നണി നേതാക്കൾ പങ്കെടുക്കും. കെജ്രിവാളിന്റെ ആരോഗ്യം അപകടത്തിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

പുതുക്കിയ നീറ്റ് പരീക്ഷാഫലം: 4.2 ലക്ഷം ഫലങ്ങളിൽ മാറ്റം

മുഴുവൻ മാർക്ക് ലഭിച്ചവർ 61-ൽ നിന്ന് 17 ആയി ഈ വർഷത്തെ നീറ്റ് -യുജി പരീക്ഷയിൽ മുഴുവൻ മാർക്കും ലഭിച്ചവരുടെ എണ്ണം 61-ൽ നിന്ന് 17 ആയി കുറയും. പുതുക്കിയ ഫലം ദേശിയ ടെസ്റ്റിങ് ഏജൻസി ഇന്ന് പ്രസിദ്ധീകരിക്കും. തർക്കമുണ്ടായിരുന്ന ഫിസിക്സ് പേപ്പറിലെ ചോദ്യത്തിന് ഐഐടി ഡൽഹിയിലെ വിദഗ്‌ധർ കണ്ടെത്തിയ ഉത്തരത്തിന്റെ അടിസ്ഥാനത്തിലാണ് നേരത്തെ പ്രസിദ്ധീകരിച്ച ഫലം പുതുക്കിയത്. ഏതാണ്ട് 4.2 ലക്ഷം വിദ്യാർത്ഥികളുടെ ഫലത്തിൽ മാറ്റംവന്നതായതാണ് എൻ.ടി.എ വൃത്തങ്ങൾ അറിയിക്കുന്നത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ബൈ​ഡ​ൻ ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും

തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്ന് പി​ന്മാ​റി​യ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി നേ​താ​വു​മാ​യ ജോ ​ബൈ​ഡ​ൻ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് പി​ന്മാ​റാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ക്കും. പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി ക​മ​ല ഹാ​രി​സി​നു​ള്ള പി​ന്തു​ണ​യും അ​ദ്ദേ​ഹം അ​റി​യി​ക്കും. ഇ​ന്ത്യ​ൻ സ​മ​യം വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ബൈ​ഡ​ന്റെ പ്ര​സം​ഗം. കോ​വി​ഡ് ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യാ​യി ഡെ​ല​വേ​റി​ലെ ത​​ന്റെ വ​സ​തി​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ബൈ​ഡ​ൻ ചൊ​വ്വാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് വൈ​റ്റ്ഹൗ​സി​ലേ​ക്ക് മ​ട​ങ്ങി. ​ട്രം​പു​മാ​യി ന​ട​ന്ന സം​വാ​ദ​ത്തി​ൽ തി​ര​ച്ച​ടി നേ​രി​ടു​ക​യും ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​യാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ബൈ​ഡ​ൻ പ്ര​സി​ഡ​ന്റ് മ​ത്സ​ര​ത്തി​ൽ നി​ന്ന് പി​ൻ​വാ​ങ്ങി​യ​ത്.

ബജറ്റ് വിവേചനം ; നിതി ആയോഗ് യോഗം കോൺ​ഗ്രസ് ബഹിഷ്കരിക്കും

ബജറ്റിനെതിരെ ‘ഇന്ത്യ’ സഖ്യം ഇന്ന് പാർലമെൻറിൽ പ്രതിഷേധിക്കും. പ്രധാന കവാടത്തിലും ഇരുസഭകളിലും പ്രതിഷേധമറിയിക്കും. ബജറ്റിന്മേൽ ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാനാണ് തീരുമാനം. ബജറ്റ് വിവേചനപരമെന്നാരോപിച്ച് നിതി ആയോഗ് യോഗവും കോൺഗ്രസ് ബഹിഷ്കരിക്കും. ശനിയാഴ്ച നടക്കുന്ന യോഗത്തിൽ കോൺഗ്രസിൻറെ മുഖ്യമന്ത്രിമാർ പങ്കെടുക്കില്ല. നിതി ആയോഗ് യോഗത്തിൽ നിന്ന് വിട്ട് നിൽക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ബജറ്റിൽ കർണാടക സർക്കാരിനോട് കാണിച്ചത് കടുത്ത അനീതിയാണ്. ഏറ്റവും കൂടുതൽ നികുതിയിനത്തിൽ വരുമാനം നൽകുന്ന സംസ്ഥാനമായിട്ടും കർണാടകത്തിന് കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നത്. ഇതിൽ പ്രതിഷേധിച്ചാണ് നിതി ആയോഗ് യോഗം ബഹിഷ്കരിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. കസേര സംരക്ഷണ ബജറ്റാണിതെന്നാണ്...

നീറ്റ് ഹർജികളിൽ സുപ്രീംകോടതി: ‘പുനഃപരീക്ഷ ഇല്ല, വ്യാപക ക്രമക്കേട് കണ്ടെത്താനായില്ല’

നീറ്റ് യുജിയിൽ പുനഃപരീക്ഷയുണ്ടാകില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. ചോദ്യപ്പേപ്പർ ചോർച്ചയുടെ പേരിൽ പരീക്ഷ റദ്ദാക്കാൻ ഉത്തരവിടുന്നത് ന്യായമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതിയുടെ ഉത്തരവ്. നീറ്റ് പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയെങ്കിലും പുനഃപരീക്ഷയുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായില്ല. ചോദ്യപേപ്പർ ചോർച്ച ജാർഖണ്ഡിലും പാട്നയിലുമുണ്ടായെന്ന് വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അന്വേഷണങ്ങൾ അന്തിമഘട്ടത്തിലല്ല. പരീക്ഷാ നടത്തിപ്പിൽ പോരായ്മകളുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ വ്യാപക ക്രമക്കേട് ഉണ്ടായെന്ന് കോടതിക്ക് കണ്ടെത്താനായിട്ടില്ലെന്നും വിധി പ്രസ്താവത്തിലുണ്ട്. പരീക്ഷകളുടെ ഭാവി നടത്തിപ്പിന് മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

കടകളുടെ നെയിംബോർഡുകൾ തമിഴിലാക്കാൻ മുഖ്യമന്ത്രി സ്റ്റാലിൻറെ നിർദേശം

കടകളിൽ തമിഴിൽ നെയിം ബോർഡുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വ്യാപാരികളോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ചെന്നൈ സെക്രട്ടേറിയറ്റിൽ നടന്ന വ്യാപാരി ക്ഷേമനിധി ബോർഡ് യോഗത്തിലാണ് മുഖ്യമന്ത്രി സ്റ്റാലിൻ ഇത്തരമൊരു നിർദേശം മുന്നോട്ടുവെച്ചത്. തമിഴക തെരുവുകളിൽ തമിഴ് ഭാഷ കാണുന്നില്ലെന്ന് ആരും പരാതി പറയരുത്. നഗര തദ്ദേശ സ്ഥാപനങ്ങളിലെ കടകളുടെ പാട്ടക്കാലാവധി നീട്ടും. വ്യാപാരി ക്ഷേമനിധി ബോർഡിൽ 40,000ത്തിലധികം പേർ പുതിയ അംഗങ്ങളായി ചേർന്നു. ലൈസൻസുകൾ മൂന്നു വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതിയാവുമെന്നും സ്റ്റാലിൻ അറിയിച്ചു.

ന്യായ് സംഹിതയിലെ ഹിന്ദി, സംസ്കൃതം: പൊരുത്തപ്പെടാൻ സമയമെടുക്കുമെന്ന് ഹൈക്കോടതി

പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി, സംസ്കൃത ഭാഷയിൽ നൽകിയ പേരുകളുമായി പൊരുത്തപ്പെടാൻ സമയമെടുക്കുമെന്ന് ഹൈകോടതി. ഇത്തരത്തിൽ പേര് നൽകുന്നത് ചെറിയ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്. മാറിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് തങ്ങളും പഠിക്കുകയാണെന്നും ജുഡീഷ്യൽ അക്കാദമിയിൽ നടക്കുന്ന ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പുതിയ ക്രിമിനൽ നിയമങ്ങൾക്ക് ഹിന്ദി, സംസ്കൃത ഭാഷയിലുള്ള പേരുകൾ നൽകിയത് ചോദ്യംചെയ്ത് ഹൈകോടതി അഭിഭാഷകനായ പി.വി. ജീവേഷ് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ പരാമർശമുണ്ടായത്. ഹരജി ജൂലൈ 29ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

രാഷ്ട്രപതിക്കെതിരെ കേരളത്തിന്റെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ബില്ലുകൾ തടഞ്ഞുവെച്ചതിൽ രാഷ്ട്രപതിക്കെതിരെ കേരളം നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവെച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കേരളം വാദിക്കുന്നു. അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും രേഖപ്പെടുത്തിയതെന്തെന്നറിയാൻ ഫയലുകൾ വിളിച്ചുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്ര സർക്കാർ എന്നിവരാണ് എതിർകക്ഷികൾ. ചീഫ് സെക്രട്ടറിയും ടി പി രാമകൃഷണൻ എം.എൽ.എയുമാണ് ഹർജിക്കാർ.

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തെ ഏത് രീതിയിൽ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്. സഖ്യ കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ആകാംക്ഷയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പിൽ സർക്കാരിന് ക്ഷീണമുണ്ടാക്കിയതിനാൽ ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിൽ നിർമ്മല സീതാരാമൻറെ ഏഴാം ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതി പ്രതികരിച്ചിരുന്നു. ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു.

സർക്കാർ ജീവനക്കാർ ആർ.എസ്.എസിന്റെ ഭാഗമാകാൻ പാടില്ലെന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി

സർക്കാർ ജീവനക്കാർ ഹിന്ദു ഭീകര സംഘടനയായ ആർ.എസ്.എസിന്റെ ഭാഗമാകാൻ പാടില്ലെന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കി. പേഴ്സണൽ ആന്റ് ട്രെയിനിങ് ഡിപ്പാർട്ട് ജൂലൈ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശാണ് സാമൂഹീക മാദ്ധ്യമം വഴി പുറത്ത് വിട്ടത്. 1966 ലാണ് ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കാളികളാകരുതെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കുന്നത്. 1948 ൽ രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയെ വെടിവെച്ചുകൊന്നതിന് പിന്നാലെ ആർ.എസ്.എസിനെ നിരോധിക്കുകയും സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട ഉത്തരവിറക്കുകയും ചെയ്തിരുന്നു. പിന്നീട് ആ ഉത്തരവ് പിൻവലിച്ചിരുന്നു. പിന്നീട് 1966 ലാണ് സമാന ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് 58 വർഷം പഴക്കമുള്ള ഉത്തരവ് മോദി സർക്കാർ പിൻവലിക്കുന്നത്. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കുപുറമെ ആർ.എസ്.എസും പ്രധാനമന്ത്രി...

ഭക്ഷണത്തിൽ ഉള്ളി; റസ്റ്റോറന്റ് തല്ലിപ്പൊളിച്ച് കൻവാരി യാത്രക്കാർ

ഭക്ഷണത്തിൽ ഉള്ളി കഷ്ണങ്ങൾ കണ്ടെത്തിയെന്നാരോപിച്ച് ഹരിയാനയിൽ നിന്നുള്ള ഒരു കൂട്ടം കൻവാരി യാത്രക്കാർ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ റോഡരികിലെ ഭക്ഷണശാലക്ക് നേരെ ആക്രമമണമഴിച്ചുവിട്ടതായി റിപ്പോർട്ട്. മുസാഫർനഗർ ജില്ലയിലെ സിസൗന ബ്ലോക്കിൽ ദില്ലി-ഹരിദ്വാർ ഹൈവേയിൽ പ്രവർത്തിക്കുന്ന 'തൗ ഹുക്കേവാല ഹരിയാൻവി ടൂറിസ്റ്റ് ധാബ' എന്ന ഹോട്ടലിന് നേരെയാണ് ആക്രമണമുണ്ടായത്. വിളമ്പിയ വെജിറ്റബിൾ കറിയിൽ ഉള്ളി കഷ്ണങ്ങൾ കണ്ടെത്തിയെന്നാരോപിച്ച് കൻവാരിയ സംഘം ധാബ തൊഴിലാളികളെ ആക്രമിക്കുകയും ഫർണിച്ചറുകളും ഫ്രിഡ്ജും നശിപ്പിക്കുകയും ചെയ്തു. ഓടി രക്ഷപ്പെട്ട പാചകക്കാരനെയും പിന്തുടർന്നു. ആശയക്കുഴപ്പത്തെ തുടർന്നാണ് സംഭവമുണ്ടായതെന്ന് ധാബ ഉടമ പ്രമോദ് കുമാർ പറഞ്ഞു.