English

റഫയിൽ കൂ​ട്ട​ക്കു​രു​തി തു​ട​ർ​ന്ന് ഇ​സ്രാ​യേ​ൽ

കുവൈത്ത് തീപിടുത്തം: മരിച്ചത് 24 മലയാളികളെന്ന് നോർക്ക

കുവൈത്തിലെ തീപിടുത്തത്തിൽ 24 മലയാളികൾ മരിച്ചെന്നാണ് നോർക്ക പുറത്തുവിടുന്ന വിവരം. എന്നാൽ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരികരിക്കേണ്ടത് വിദേശ കാര്യമന്ത്രാലയമാണെന്നും അതിന് ശേഷം മാത്രമേ ഔദ്യോ​ഗിക കണക്കായി പരി​ഗണിക്കാൻ സാധിക്കൂ എന്നും നോർക്ക സിഇഒ വ്യക്തമാക്കി. 7 പേർ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ‌തിരിച്ചറിയാത്ത മൃതദേഹങ്ങളുമുണ്ട്. ഡിഎൻഎ പരിശോധനക്ക് ശേഷം മാത്രമേ ഇത് ആരുടെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും നോർക്ക വ്യക്തമാക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേ​ഗം നാട്ടിലെത്തിക്കാനുളള നടപടികൾ പുരോ​ഗമിക്കുകയാണ്. മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും വ്യാഴാഴ്ച ചേർന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന്...

കുവൈത്ത് തീപിടിത്തം: മരിച്ച 13 മലയാളികളെ തിരിച്ചറിഞ്ഞു

കുവൈത്ത് തീപിടിത്തത്തിൽ മരണ സംഖ്യ ഉ‍യരുന്നു. 49 പേർ മരിച്ചതായാണ് വിവരം. എന്നാൽ, 41 പേരുടെ മരണമാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തിരിച്ചറിഞ്ഞ 30 പേരിൽ 13 പേർ മലയാളികളാണ്. കൂട്ടായി, കണ്ണൂർ, പെരിന്തൽമണ്ണ സ്വദേശികളുടെ മൃതദേഹമാണ് ഏറ്റവും ഒടുവിൽ തിരിച്ചറിഞ്ഞത്. കോതപറമ്പ് കുപ്പന്റെപുരക്കൽ നൂഹ് (40) ആണ് മരിച്ച കൂട്ടായി സ്വദേശി. മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിലെയും ഹൈവേ സൂപ്പർ മാർക്കറ്റിലേയും ജീവനക്കാരാണ് ദുരന്തത്തിൽ പെട്ടത്. മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന നടത്തും. കൊ​ല്ലം ഓ​യൂ​ർ സ്വ​ദേ​ശി ശൂ​ര​നാ​ട് വ​ട​ക്ക് ആ​ന​യ​ടി തു​ണ്ടു​വി​ള വീ​ട്ടി​ൽ ഉ​മ​റു​ദ്ദീ​ൻറെ​യും ശോ​ഭി​ത​യു​ടെ​യും മ​ക​ൻ ഷ​മീ​ർ​ (33), കോ​ട്ട​യം പാ​മ്പാ​ടി വി​ശ്വ​ഭാ​ര​തി കോ​ള​ജി​ന്​ സ​മീ​പം വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പാ​മ്പാ​ടി ഇ​ടി​മാ​രി​യി​ൽ...

രാഹുൽ ​ഗാന്ധി വയനാട് സീറ്റ് ഒഴിയുമെന്ന് കെ സുധാകരൻ

രാഹുൽ ​ഗാന്ധി വയനാട് സീറ്റ് ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. രാഹുൽ ​ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി. വയനാടുമായുള്ള തന്റെ ബന്ധം തെരെഞ്ഞെടുപ്പിന് അതീതമാണെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പ്രതിസന്ധിഘട്ടത്തിൽ ചേർത്ത് പിടിച്ചവരാണ് വയനാട്ടുകാർ എന്നും രാഹുൽ ഓർമിച്ചു.

ഏക സിവിൽ കോഡ് സർക്കാർ അജണ്ടയുടെ ഭാഗം- നിയമ മന്ത്രി

ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവ സർക്കാറിന്റെ അജണ്ടയുടെ ഭാഗം തന്നെയാണെന്ന് കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ. ഏക സിവിൽ കോഡ് തെരഞ്ഞെടുപ്പിൽ പാർട്ടി പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയതാണ്. അത് സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രാലയത്തിലെത്തി ചുമതല ഏറ്റെടുത്തതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എന്നാൽ, എന്ന് നടപ്പാക്കുമെന്നോ മറ്റു വിശദാംശങ്ങൾ പറയാനോ മന്ത്രി തയാറായില്ല. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംബന്ധിച്ച് മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അതിന്റെ കാര്യങ്ങൾ പിന്നീട് അറിയിക്കും. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നിവ സംബന്ധിച്ച വിഷയത്തിൽ പരിഹാരം കാണും.

കുവൈത്തിലെ തീപിടിത്തം: മരിച്ചവരിൽ 11 മലയാളികൾ അടക്കം 21 ഇന്ത്യക്കാർ

കുവൈത്തിൽ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 11 മലയാളികൾ അടക്കം 21 ഇന്ത്യക്കാർ. ഇവരിൽ ഒരാൾ കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ ആണ്. നിലവിൽ കൊല്ലം-ആലപ്പുഴ ജില്ലാ അതിർത്തിയിൽ വയ്യാങ്കരയിലാണ് താമസം. 46 ഇന്ത്യക്കാരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. മരിച്ച 40 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി. ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റെഫിൻ എബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരൻ പി.വി , വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ...

കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ തീപ്പിടിത്തം: 41 മരണം, മരിച്ചവരിൽ മലയാളികളും

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 41 പേർ മരിച്ചു. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവർത്തിച്ചിരുന്ന ബഹുനിലക്കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. പുലർച്ചെ നാല് മണിയോടെയാണ്‌ തീ കെട്ടിടത്തിൽ ആളിപ്പടർന്നത്‌. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാർ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. പുലർച്ചെ ആളുകൾ ഉറക്കത്തിലായിരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. തീ ആളിപ്പടർന്നതോടെ കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയ പലരും രക്ഷപ്പെടാനായി കെട്ടിടത്തിൽനിന്നും താഴേക്ക് ചാടുകയായിരുന്നു. ഇവരിൽ പലരും മരിക്കുകയും പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അഗ്‌നിശമനസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ അദാൻ,...

എന്റെ ദൈവം ഇന്ത്യയിലെ ദരിദ്രരായ മനുഷ്യർ – രാഹുൽ ഗാന്ധി

എന്റെ ദൈവം ഇന്ത്യയിലെ ദരിദ്രരായ മനുഷ്യരും വയനാട്ടുകാരുമാണെന്ന് രാഹുൽ ഗാന്ധി. ഏത് മണ്ഡലം ഒഴിയുമെന്ന കാര്യത്തിൽ താൻ ധർമ്മ സങ്കടത്തിലാണുള്ളത്. വയനാട്ടിലെയും റായ്ബറേലിയിലേയും ജനങ്ങൾക്ക് സന്തോഷമുണ്ടാകുന്ന തീരുമാനമാണ് എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം വയനാട് മണ്ഡലത്തിലെ എടവണ്ണയിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യം, ഭാഷ , വൈവിധ്യങ്ങൾ എല്ലാം സംരക്ഷിക്കുന്നത് ഭരണഘടനയാണ്. മലയാളിക്ക് മലയാളം സംസാരിക്കാനും കേരളീയ ഭക്ഷണം കഴിക്കാനും സാധിക്കുന്നത് ഭരണഘടനയുള്ളത് കൊണ്ടാണ്. ഭരണഘടന ഇല്ലാതായാൽ മലയാളി ദോശ കഴിക്കേണ്ടന്ന് പറയാൻ കഴിയും. ഭരണഘടനാ അവകാശത്തിനായി ഒരു വിഭാഗം വാദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും വൈവിധ്യങ്ങളെ എതിർത്തു. രാഷ്ട്രീയ അധികാരവും ഏജൻസികളും...

റഹീമിന്റെ മോചനം; അവസാന കടമ്പയും കടന്നു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻറെ മോചനത്തിനായി രൂപവത്കരിച്ച റിയാദ് റഹീം സഹായ സമിതി കേസുമായി ബന്ധപ്പെട്ട് നിയമപരമായുള്ള എല്ലാ കാര്യങ്ങളും പൂർത്തീകരിച്ചതായി സഹായ സമിതി സ്റ്റിയറിങ് കമ്മിറ്റി അറിയിച്ചു. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചു. അവസാന കടമ്പയായി ബാക്കിയുണ്ടായിരുന്നതായിരുന്നു, ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റിന് നൽകിയ ഒന്നര കോടി സൗദി റിയാലിൻറെ ചെക്കും വാദിഭാഗത്തിെൻറ അറ്റോർണി ഗവർണറേറ്റിലെത്തി ഒപ്പുവെച്ച അനുരഞ്ജന കരാറും അനുബന്ധ രേഖകളും കോടതിയിലെത്തിക്കുക എന്നത്. പെരുന്നാൾ അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തിദിനമായ തിങ്കളാഴ്ചയാണ് ഇതെല്ലാം കോടതിയിൽ എത്തിയതെന്ന് റഹീമിെൻറ കുടുംബത്തിെൻറ പവർ ഓഫ് അറ്റോർണി സിദ്ധിഖ് തുവ്വൂർ അറിയിച്ചു. ഈദ് അവധി കഴിഞ്ഞ് കോടതി തുറന്നാലുടൻ മോചനത്തിനുള്ള നടപടികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോടതി കേസ് പരിഗണിക്കുന്ന ദിവസം ഇരു...

നാസർ ഫൈസി കൂടത്തായിക്ക് സമസ്തയുടെ താക്കീത്

മുശാവറ അംഗം നാസർ ഫൈസി കൂടത്തായിയെ സമസ്ത താക്കീത് ചെയ്തു. മുശാവറ തീരുമാനം ലംഘിച്ച് പരസ്യ പ്രസ്താവന നടത്തിയതിലാണ് സമസ്ത നേതൃത്വം താക്കീത് ചെയ്തത്. പോഷക സംഘടനാ നേതാക്കൾ സമസ്തയുടെ പേരിൽ പ്രസ്താവന നടത്തുന്നത് അച്ചടക്ക ലംഘനമാണെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, എം.ടി അബ്ദുല്ല മുസ്ലിയാർ, പി.പി ഉമർ മുസ്ലിയാർ കൊയ്യോട് എന്നിവർ അറിയിച്ചു. ഇത്തരം പ്രസ്താവനകൾ ആവർത്തിച്ചാൽ നാസർ ഫൈസി കൂടത്തായിക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്നും സമസ്ത നേതാക്കൾ അറിയിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഉമർ ഫൈസി മുക്കം മുസ്ലീം ലീഗിനെതിരെ പറഞ്ഞത് ശരിയായില്ലെന്ന് നാസർ ഫൈസി കൂടത്തായി പറഞ്ഞതാണ് താക്കീതിന് വഴിവച്ചത്.

ലോക്സഭ​: ഇ.വി.എം വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ അന്തരം

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്തെ മൂ​ന്ന്​ മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ഴി​​കെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ൽ (ഇ.​വി.​എം) രേ​ഖ​പ്പെ​ടു​ത്തി​യ വോ​ട്ടു​ക​ളും എ​ണ്ണി​യ വോ​ട്ടു​ക​ളും ത​മ്മി​ൽ അന്തരം. ​ദാ​മ​ൻ ദി​യു, ല​ക്ഷ​ദ്വീ​പ്, ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ്​ ഇ​ത്ത​ര​ത്തി​ൽ വൈ​രു​ധ്യ​മി​ല്ലാ​ത്ത​ത്. 140 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ.​വി.​എ​മ്മി​ൽ പോ​ൾ ചെ​യ്യ​പ്പെ​ട്ട വോ​ട്ടു​ക​ളെ​ക്കാ​ൾ അ​ധി​ക​മാ​ണ്​ എ​ണ്ണി​യ​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന​തെന്ന് ദ വയർ റിപോർട്ട് ചെയ്യുന്നു.

രാജ്യസഭ: സിപിഎമ്മിന്റെ സീറ്റ് കേരള കോൺഗ്രസിന്, ജോസ് കെ മാണി സ്ഥാനാർത്ഥി

സംസ്ഥാനത്തെ മൂന്ന് രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ വിട്ടുവീഴ്ച ചെയ്ത് സിപിഎം. സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിക്കൊണ്ടാണ് വിട്ടുവീഴ്ച. ഒഴിവുള്ള മൂന്ന് സീറ്റിൽ മുന്നണിക്ക് ഉറപ്പുള്ളത് രണ്ട് സീറ്റാണ്. അതിൽ ഒന്നിലാണ് കേരള കോൺഗ്രസ് (എം) മത്സരിക്കുക. അവശേഷിക്കുന്ന സീറ്റിൽ സിപിഐ സ്ഥാനാർത്ഥി മത്സരിക്കും. ജോസ് കെ മാണിയാണ് കേരള കോൺഗ്രസ് എമ്മിൽ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുക. രാജ്യസഭാ സീറ്റിൽ അവകാശ വാദം ഉന്നയിച്ച ആർജെ‍ഡി കടുത്ത വിമ‍ർശനമാണ് ഉന്നയിച്ചത്.

ഗസയിലെ വെടിനിർത്തൽ പ്രമേയം യുഎൻ രക്ഷാ സമിതി പാസാക്കി

ഗസയിൽ സമ്പൂർണ വെടിനിർത്തൽ ആവശ്യപ്പെടുന്ന പ്രമേയം ഐക്യ രാഷ്ട്രസഭാ രക്ഷാ സമിതി അംഗീകരിച്ചു. സമ്പൂർണ സൈനിക പിന്മാറ്റവും ഗാസയുടെ പുനർനിർമാണവും ആവശ്യപ്പെടുന്നതാണ് പ്രമേയം. അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചപ്പോൾ റഷ്യ വിട്ടുനിന്നു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ മാസം മുന്നോട്ടുവെച്ച മൂന്ന് ഘട്ടമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതാണ് പ്രമേയം. ആദ്യത്തെ ആറാഴ്ച വെടിനിർത്തലിനൊപ്പം ഇസ്രയേലി ജയിലുകളിലുള്ള പലസ്തീൻ പൗരന്മാരെയും ഗാസയിൽ ബന്ധികളാക്കിയിരിക്കുന്ന ഇസ്രയേലി പൗരന്മാരിൽ ചിലരെയും വിട്ടയക്കണം. രണ്ടാം ഘട്ടത്തിലെ സമ്പൂർണ വെടിനിർത്തലിൽ ബാക്കി ബന്ദികളെക്കൂടി വിട്ടയക്കണമെന്നാണ് നിർദേശം. ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയുടെ പുനർനിർമാണമാണ് മൂന്നാം ഘട്ടം. നിർദേശം ഇസ്രയേൽ അംഗീകരിച്ചുവെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.

ഗസയിലെ രക്തസാക്ഷികളുടെ ബന്ധുക്കൾക്ക് ഹജ്ജിന്​ അവസരം

ഗസയിൽനിന്ന്​ 1000 തീർഥാടകർക്ക് ആതിഥേയത്വം നൽകാൻ സൽമാൻ രാജാവിന്റെ​ പ്രത്യേക ഉത്തരവ്. ഗസയിലെ രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽ നിന്നാണ്​ ഇത്രയും പേർക്ക്​ ഹജ്ജിന്​ അവസരം ലഭിക്കുക​. ‘ഗസയിൽ നിന്നുള്ള രക്തസാക്ഷികളുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിലെ തീർഥാടകർക്ക്​ ഹജ്ജിന്​ ആതിഥ്യമരുളാനുള്ള സംരംഭം’ എന്ന പേരിലാണ്​ ഈ ഉത്തരവ്​​. ഇതോടെ ഈ വർഷം സൽമാൻ രാജാവിന്റെ അതിഥികളായെത്തുന്ന ഫലസ്​തീൻ തീർഥാടകരുടെ എണ്ണം​ 2000 ആകും.

പി.പി സുനീർ സിപിഐ രാജ്യസഭ സ്ഥാനാർഥി

ഇടതു മുന്നണി സിപിഐയ്ക്ക് അനുവദിച്ച രാജ്യസഭ സീറ്റിൽ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി പി.പി സുനീർ സ്ഥാനാർഥിയാകും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം അറിയിച്ചത്. സുനീർ മലപ്പുറം പൊന്നാനി സ്വദേശിയാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു. നിലവിൽ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്‌ ചെയർമാനാണ്. വലിയ ചുമതലയാണ് നിർവഹിക്കേണ്ടതെന്നും എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തി ഫലപ്രദമായി പ്രവർത്തിക്കുമെന്നും സുനീർ പറഞ്ഞു.  

കെട്ടിപ്പിടിച്ച് സ്നേഹം പങ്കിട്ട് ഷെയ്ഖ് ഹസീനയും സോണിയാ ഗാന്ധിയും

  മൂന്നാം മോദി സ‍ർക്കാരിന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ ബംഗ്ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന നെഹ്റു കുടുംബത്തെ സന്ദർശിച്ചു. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നേരിൽ കണ്ട ഷെയ്ഖ് ഹസീന മൂവരെയും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ സംസാരിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നാല് ദിവസത്തെ സന്ദർശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. ബംഗ്ലാദേശിൽ 2009 ൽ വീണ്ടും അധികാരത്തിലേറിയ അവർ രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നേതാവ് കൂടിയാണ്. 2009 ൽ ഇന്ത്യ ഭരിച്ചിരുന്നത് യുപിഎ സർക്കാരായിരുന്നു. 2011 ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു.