English

ഹജ്: മൂന്നാം ഗഡു മേയ് 4 വരെ അടയ്ക്കാം

നിയമവിദ്യാർഥിനിയുടെ കൊലപാതകം: പ്രതിയുടെ വധശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

പെരുമ്പാവൂരിലെ നിയമവിദ്യാർഥിനയുടെ കൊലപാതകത്തിൽ പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ അമീറുൽ ഇസ്ലാം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ബി.ആർ. ​ഗവായി അധ്യക്ഷനും സഞ്ജയ് കരോൾ, കെ.വി. വിശ്വനാഥൻ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് ഹർജി തീർപ്പാക്കുംവരെ വധശിക്ഷ സ്റ്റേചെയ്തത്. പ്രതിയുടെ മനശാസ്ത്ര, സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാനും കോടതി നിർദേശിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രത്യേക ബോർഡ് രൂപവത്കരിച്ച്, പ്രതിയുടെ മാനസിക പരിശോധന നടത്തി മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. അമീറുൽ ഇസ്ലാം തടവിൽ കഴിഞ്ഞിരുന്ന ജയിലുകളിൽനിന്നുള്ള റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു. കേസിൽ അന്തിമ ഉത്തരവ് വരുന്നതുവരെയാകും സ്റ്റേയ്ക്ക് പ്രാബല്യമുണ്ടാവുകയെന്ന് കോടതി വ്യക്തമാക്കി. സ്റ്റേ സംബന്ധിച്ച ഉത്തരവ് സംസ്ഥാന സർക്കാർ അഭിഭാഷകൻ മുഖേന ജയിൽ...

വിദ്യാർഥി പ്രക്ഷോഭം; ബംഗ്ലാദേശ് വാഴ്സിറ്റികൾ അടച്ചു

സർക്കാർ ജോലികൾക്ക് പ്രഖ്യാപിച്ച ക്വോട്ട സംവിധാനത്തിനെതിരെ വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭം രക്തരൂഷിതമായതോടെ രാജ്യത്ത് ഉന്നത കലാലയങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് സർക്കാർ. പൊതു, സ്വകാര്യ യൂനിവേഴ്സിറ്റികൾ അടച്ചിടാനാണ് നിർദേശം. 1971ലെ യുദ്ധത്തിൽ പങ്കെടുത്ത പോരാളികളുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലികളിൽ 30 ശതമാനമടക്കം വിവിധ വിഭാഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ചതിനെതിരെ ആഴ്ചകളായി തുടരുന്ന പ്രക്ഷോഭത്തിൽ ആറുപേർ മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 3.2 കോടിയോളം യുവാക്കൾ തൊഴിലില്ലാത്ത രാജ്യത്ത് പുതിയ സംവരണ പ്രഖ്യാപനം കൂടുതൽ പേരെ തെരുവിലാക്കുമെന്ന് പറഞ്ഞാണ് വിദ്യാർഥികൾ കൂട്ടമായി പ്രക്ഷോഭത്തിനിറങ്ങിയത്.

ഗസ്സയിൽ കുരുതിക്കളം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 81 പേർ

ഗസ്സയിൽ വീട് നഷ്ടപ്പെട്ട ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന സ്കൂളുകളും ക്യാമ്പുകളും തരിപ്പണമാക്കി ഇസ്രായേൽ ക്രൂരത. 10 ദിവസത്തിനിടെ എട്ടാമതും സ്കൂൾ തകർത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. നുസൈറാത്ത് അഭയാർഥി ക്യാമ്പിലെ അൽറാസി സ്കൂളാണ് ചൊവ്വാഴ്ച ഇസ്രായേൽ സേന ബോംബിങ്ങിൽ തകർത്തത്. 25 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. ഇവിടെ കഴിഞ്ഞ കുട്ടികളും സ്ത്രീകളുമടക്കം നിരപരാധികൾ കൂട്ടക്കുരുതിക്കിരയാകുകയായിരുന്നു. ഇവിടെത്തന്നെ അബൂ ഉറൈബാൻ സ്കൂൾ, ഖാൻ യൂനുസിൽ യു.എൻ അഭയാർഥി ഏജൻസി നടത്തുന്ന അൽഔദ സ്കൂൾ എന്നിവയും രണ്ടു ദിവസത്തിനിടെ ചാരമാക്കപ്പെട്ടു. അബൂ ഉറൈബാൻ സ്കൂളിൽ 17 പേർ കൊല്ലപ്പെട്ടപ്പോൾ 80ഓളം പേർക്ക് പരിക്കേറ്റു.

ക്രിസ്ത്യൻ വീട്ടിൽ ആർഎസ്എസ് ഭീകരരുടെ അഴിഞ്ഞാട്ടം

  ഡെറാഡൂൺ: ക്രിസ്ത്യൻ പ്രാർഥന നടന്ന വീട്ടിൽ ആർഎസ്എസ് ഭീകരരുടെ ആക്രമണം. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ജൂൺ 14നാണ് സംഭവം. മതപരിവർത്തനം ആരോപിച്ച് വീട്ടിൽ അതിക്രമിച്ചുകയറിയ സംഘ്പരിവാർ ഭീകരർ പാസ്റ്ററെയും സ്ത്രീകളെയും കുട്ടികളേയും മർദിച്ചു. ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. മുൻ സൈനികനായ ആർഎസ്എസ് ഭീകരൻ ദേവേന്ദ്ര ​ദോഭാലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. സംഘ്പരിവാർ ആർഎസ്എസ് ഭീകരർ വീട്ടിലുണ്ടായിരുന്ന കുരിശ് തൊഴിച്ചെറിയുകയും വീട്ടുപകരണങ്ങളും ലാപ്ടോപ്പടക്കമുള്ളവയും അടിച്ചുതകർക്കുകയും ചെയ്തു. നിങ്ങളുടെ സിന്ദൂരവും മം​ഗൽസൂത്രയും എവിടെ എന്ന് ചോദിച്ചായിരുന്നു സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം. പാസ്റ്ററടക്കമുള്ളവരെ മർദിച്ച അക്രമിസംഘം കുട്ടികളുടെ തലയ്ക്കടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതു. അക്രമികൾ ക്രൈസ്തവ വിശ്വാസത്തെ അധിക്ഷേപിക്കുകയും ചെയ്തു. 'ക്രിസ്ത്യാനികൾ പാവപ്പെട്ട ഹിന്ദു കുടുംബങ്ങളെ ലക്ഷ്യമിടുന്നു. അവർക്ക് അരി നൽകി പ്രലോഭിപ്പിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുന്നു'- എന്നാണ് പുറത്തുവന്ന...

ഇ.ഡി ആവശ്യം അംഗീകരിച്ചു; സ്വർണക്കടത്ത് കേസ് മാറ്റിവെച്ചു

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സ്വർണക്കടത്ത് കേസിലെ അന്വേഷണം പൂർത്തിയായോ എന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി) സുപ്രീംകോടതി. കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക്‌ മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി നൽകിയ ട്രാൻസ്ഫർ ഹരജി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഡൽഹിക്ക് പുറത്തായതിനാൽ മാറ്റിവെക്കണമെന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത അനധികൃത പണമിടപാട് കേസിലെ അന്വേഷണം പൂർത്തിയായോ എന്നറിയിക്കാൻ ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് ഇ.ഡിയോട് നിർദേശിച്ചത്. ഇ.ഡിയുടെ ഈ ആവശ്യം അംഗീകരിച്ച സുപ്രീംകോടതി ഹരജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി.

ടാറ്റയും ബിഎസ്എൻഎല്ലും കൈകോർക്കുന്നു

എയർടെലിന്റെയും ജിയോയുടെയും അമിതമായ ചാർജ് വർധനയിൽ പൊറുതിമുട്ടിയ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് ഒരു ശുഭവാർത്ത. ടാറ്റ കൺസൾട്ടൻസി സർവീസസും (ടി.സി.എസ്) ബി.എസ്.എൻ.എല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എയർടെലും ജിയോയും ഉൾപ്പെടെ തങ്ങളുടെ റീചാർജ് പ്ലാൻ ഈയിടെ വലിയ തോതിൽ വർധിപ്പിച്ചിരുന്നു. പിന്നാലെ ബി.എസ്.എൻ.എല്ലിലേക്ക് പോർട്ട് ചെയ്യുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ 5ജിയിലും 4ജിയിലും പരിധിയില്ലാത്ത നെറ്റ്വർക് ആഗ്രഹിക്കുന്നവർക്ക് ബി.എസ്.എൻ.എൽ തടസമാണ്. ഇവിടെക്കാണ് ഇപ്പോൾ ടാറ്റ എത്തുന്നത്. ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് ടാറ്റ-ബിഎസ്എൻഎൽ സഹകരണത്തിലൂടെ പദ്ധതിയിടുന്നത്. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യൻ ടെലികോം മേഖലയിലെ മത്സരം വർധിപ്പിക്കാനും കഴിയുന്ന തന്ത്രപരമായ പങ്കാളിത്തമാണ് ഈ കരാറെന്നു പറയാം. നിലവിൽ ജിയോയും എയർടെലും നയിക്കുന്ന...

കമാൽ മൗലാ പള്ളിയിൽ ക്ഷേത്രഭാഗങ്ങൾ ഉണ്ടെന്ന് പുരാവസ്തു വകുപ്പ്

വീണ്ടുമൊരു മസ്ജിദ് - മന്ദിർ തർക്കത്തിനുകൂടി കളമൊരുക്കി മധ്യപ്രദേശ് ഇന്ദോറിലെ കമാൽ മൗലാ പള്ളിയിൽ നടത്തിയ സർവേ റിപ്പോർട്ട് പുരാവസ്തു വകുപ്പ് മധ്യപ്രദേശ് ഹൈകോടതിയിൽ സമർപ്പിച്ചു. ക്ഷേത്രമുണ്ടായിരുന്നതിന്റെ അടയാളങ്ങൾ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയെന്നും കമാൽ മൗലാ പള്ളിയുടെ നിർമാണത്തിന് ക്ഷേത്രഭാഗങ്ങൾ ഉപയോഗിച്ചെന്നും പുരാവസ്തു വകുപ്പ് റിപ്പോർട്ടിൽ അവകാശപ്പെട്ടു. 1903ൽ പുരാവസ്തു വകുപ്പ് സർവേ നടത്തി പള്ളിയാണെന്ന് തീർപ്പുകൽപിച്ചശേഷം വീണ്ടുമൊരു സർവേ നടത്തിയതിനെ കമാൽ മൗലാ മസ്ജിദ് പരിപാലന കമ്മിറ്റി രൂക്ഷമായി വിമർശിച്ചു. അന്ന് കണ്ടെത്താത്ത കാര്യങ്ങൾ ഇപ്പോഴത്തെ സർവേയിലുണ്ടായത് സംശയാസ്പദമാണെന്ന് കമാൽ മൗലാ മസ്ജിദ് അധികൃതർ കുറ്റപ്പെടുത്തി.

മഹാരാഷ്ട്രയിൽ മസ്ജിദിനു നേരെ ഹിന്ദുത്വ ഭീകരരുടെ ആക്രമണം ; ഖുർആൻ കത്തിച്ചു

  മഹാരാഷ്ട്രയിലെ കോലാപൂരിൽ മുസ്‍ലിം പള്ളിക്ക് നേരെ ഹിന്ദുത്വ ഭീകരരുടെ ആക്രമണം. ജയ് ശ്രീരാം വിളികളോടെയാണ് ഗജാപുർ ഗ്രാമത്തിലെ പള്ളിയിലേക്ക് അക്രമികൾ അതിക്രമിച്ച് കയറിയത്. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാവി ഷാൾ അണിഞ്ഞവർ പള്ളിയുടെ മുകളിൽ കയറി താഴികക്കുടങ്ങൾ തകർക്കുന്നത് വിഡിയോയിൽ കാണാം. ആൾക്കൂട്ടം ഖുർആൻ കത്തിക്കുകയും ജനലുകൾ തകർക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന വാഹനങ്ങളും തകർത്തു. മുസ്‍ലിം സ്ത്രീകളെയും കുട്ടികളെയും അവരുടെ വീടുകളിൽ കയറി മർദിച്ചതായും ആരോപണമുണ്ട്. ഒരു വീട് കത്തിക്കുകയും ചില വീടുകൾ തകർക്കുകയും ചെയ്തു. സംഭവസമയം പൊലീസ് ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു. ‘സംഭാജി രാജെ ഛത്രപതി കയ്യേറ്റം ഒഴിപ്പിക്കൽ കാമ്പയി’നിന്റെ ഭാഗമായിട്ടാണ് ഹിന്ദുത്വ ആൾക്കൂട്ട ആക്രമണം.

‘കേദാർനാഥ് ക്ഷേത്രത്തിലെ 228 കിലോഗ്രാം സ്വർണം കാണാനില്ല, അഴിമതി’

ദില്ലിയിൽ കേദാർനാഥൻറെ മാതൃകയിൽ ക്ഷേത്രം നിർമിക്കുന്നതിനെതിരെ പ്രതിഷേധമുയരുന്നു. ദില്ലിയിൽ കേദാർനാഥ്ൻ്റെ മാതൃകയിൽ ക്ഷേത്രം നിർമ്മിക്കുന്നത് അഴിതിക്ക് വഴിയൊരുക്കുമെന്നും കേദാർനാഥ് ക്ഷേത്രത്തിൽ നിന്നും 228 കിലോ സ്വർണം കാണാതായതായും ജ്യോതിർമഠം ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ സരസ്വതി ആരോപിച്ചു. ഗുരുതര ആരോപണമാണ് അവിമുക്തേശ്വരാനന്ദ സരസ്വതി ഉന്നയിച്ചത്. 228 കിലോ സ്വർണമാണ് ഇതുവരെ മോഷണം പോയത്. ഇത് അഴിമതിയാണ്, ഒരു അന്വേഷണവും നടപടിയും ഇത് വരെ നടന്നിട്ടില്ല. ഈ വിഷയം എന്തുകൊണ്ട് ചർച്ചയാകുന്നില്ലെന്നും അവിമുക്തേശ്വരാനന്ദ സരസ്വതി ചോദിച്ചു. ദില്ലിയിൽ കേദാർനാഥൻറെ മാതൃകയിൽ ക്ഷേത്രം നിർമ്മിക്കുന്നത് അടുത്ത അഴിമതിക്ക് വഴിയൊരുക്കുമെന്നും കേദാർനാഥ് ക്ഷേത്രത്തിൻ്റെ പ്രാധാന്യം കുറയാൻ ഇത് കാരണമാകുമെന്നും ശങ്കരാചാര്യർ പറഞ്ഞു.

മതസഹിഷ്ണുത മറ്റു സമുദായത്തെ ജീവിക്കാൻ അനുവദിക്കൽ മാത്രമല്ല – അമർത്യാ സെൻ

  മതസഹിഷ്ണുത എന്നത് കേവലം മറ്റു സമുദായത്തെ ജീവിക്കാൻ അനുവദിക്കൽ മാത്രമല്ല, ആരെയും മർദ്ദിക്കാനും പാടില്ലെന്ന് നൊബേൽ സമ്മാന ജേതാവും സാമ്പത്തിക വിദഗ്ധനുമായ അമർത്യാ സെൻ. ഹിന്ദുക്കളും മുസ്‍ലിംകളും ഒത്തൊരുമയോടെ പ്രവർത്തിക്കുകയും ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ് ഇന്ത്യയുടേത്. അധഃസ്ഥിത യുവാക്കൾക്കിടയിൽ വായനാശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ അലിപൂർ ജയിൽ മ്യൂസിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഹിന്ദുക്കളും മുസ്‍ലിംകളും കാലങ്ങളായി തികഞ്ഞ ഏകോപനത്തിലും സമന്വയത്തിലും ഐക്യത്തോടെയും പ്രവർത്തിക്കുന്നുവെന്ന് നമ്മുടെ രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. ഇതാണ് ക്ഷിതിമോഹൻ സെൻ തന്റെ പുസ്തകത്തിൽ ഊന്നിപ്പറയുന്ന ‘ജുക്തോസാധന’. നമ്മുടെ ഇന്നത്തെ കാലത്ത് ‘ജുക്തോസാധന’ എന്ന ഈ ആശയത്തിന് ഊന്നൽ നൽകേണ്ടതുണ്ട്’ -അദ്ദേഹം പറഞ്ഞു. ‘രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനത്തിലും കലയിലുമെല്ലാം ‘ജുക്തോസാധന’ പ്രകടമാണ്. നിങ്ങൾക്ക് ഉസ്താദ് അലി അക്ബർ ഖാനെയും പണ്ഡിറ്റ്...

ജമ്മു-കശ്മീർ ലഫ്. ഗവർണർക്ക് കൂടുതൽ അധികാരം, നിയമം ഭേദഗതി ചെയ്തു

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നി​ടെ, ലെ​ഫ്റ്റ​ന​ൻറ് ഗ​വ​ർ​ണ​ർ​ക്ക് കൂ​ടു​ത​ൽ അ​ധി​കാ​രം ന​ൽ​കി 2019ലെ ​ജ​മ്മു-​ക​ശ്മീ​ർ പു​നഃ​സം​ഘ​ട​ന നി​യ​മം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഭേ​ദ​ഗ​തി ചെ​യ്തു. 55-ാം വ​കു​പ്പ് പ്ര​കാ​രം ന​ൽ​കി​യി​ട്ടു​ള്ള അ​ധി​കാ​ര വി​നി​യോ​ഗ ച​ട്ട​ത്തി​ലാ​ണ് ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്. ന​ട​പ​ടി​ക്ക് രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു അം​ഗീ​കാ​രം ന​ൽ​കി. ഭേ​ദ​ഗ​തി പ്ര​കാ​രം പൊ​ലീ​സ്, ക്ര​മ​സ​മാ​ധാ​നം, അ​ഖി​ലേ​ന്ത്യ സ​ർ​വി​സു​ക​ൾ, അ​ഴി​മ​തി വി​രു​ദ്ധ സെ​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ലെ​ഫ്റ്റ​ന​ൻറ് ഗ​വ​ർ​ണ​റു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ തീ​രു​മാ​നം സ്വീ​ക​രി​ക്കാ​നാ​വൂ. ജ​യി​ൽ, ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ൻ, ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളും ഗ​വ​ർ​ണ​റെ അ​റി​യി​ക്ക​ണം.

‘ഭരണഘടനയാണ് കാവൽ‘

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പ്രതിനിധിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് ഹാരിസ് ബീരാനുമായി അഡ്വ. മുഹമ്മദ് ദാനിഷ് നടത്തിയ അഭിമുഖം   കാൽനൂറ്റാണ്ടിലേറെക്കാലത്തെ സുപ്രീം കോടതി അനുഭവങ്ങളുമായി അഡ്വ. ഹാരിസ് ബീരാൻ രാജ്യസഭാ എം.പി എന്ന നിലയിലുള്ള പുതിയ ഇന്നിംഗിസിന് തുടക്കമിടാനൊരുങ്ങുകയാണ്. പുതിയ ദൗത്യത്തെ എങ്ങനെ കാണുന്നു ? രാജ്യത്തിൻറെ രാഷ്ട്രീയ ചരിത്രത്തിലെ ഏറെ പ്രത്യേകതയുള്ള കാലഘട്ടമാണിത്. ഭരണഘടനാ അവകാശങ്ങളും മൗലികാവകാശങ്ങളും ഭരണകൂടത്തിന്റെ നേതൃത്വത്തിൽത്തന്നെ ലംഘിക്കപ്പെടുന്ന ആശങ്കാജനകമായ സാഹചര്യമാണ്. രാഷ്ട്രശില്പികൾ വിഭാവനം ചെയ്ത മതേതര ജനാധിപത്യമൂല്യങ്ങൾ അധികാരത്തിന്റെ മുഷ്കിൽ നന്ഗ്നമായി അട്ടിമറിക്കപ്പെടുന്നു. രാജ്യത്തിൻറെ പ്രതീക്ഷയായ ഇന്ത്യ സഖ്യത്തിനും മുന്നണിയിലെ ഓരോ എംപി മാർക്കും വലിയ ദൗത്യങ്ങൾ നിർവഹിക്കാനുള്ള കാലഘട്ടമാണ്. ഭരണഘടനയെ മുൻനിർത്തിയുള്ള അവകാശപ്പോരാട്ടങ്ങളാണ് മുന്നിൽകാണുന്നത്. പാർട്ടി നേതൃത്വം ഇത്തരമൊരു ചുമതലയേൽപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ ? ചർച്ചകളിൽ പേരുണ്ടായിരുന്നു എന്നതിൽ കവിഞ്ഞ് മറ്റൊരു...

ഉപതെരഞ്ഞെടുപ്പ്: ഇൻഡ്യ സഖ്യത്തിന് വൻ വിജയം

ജൂലൈ 10ന് രാജ്യത്ത് 7 സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടന്ന 13 നിയമസഭ മണ്ഡലങ്ങളിൽ വൻ വിജയം നേടി ഇന്ത്യ സഖ്യം. 13ൽ 10 ഇടത്ത് ഇന്ത്യ സഖ്യം വിജയിച്ചപ്പോൾ രണ്ട് സീറ്റുകളിൽ മാത്രമാണ് എൻഡിഎ വിജയിച്ചത്. ഒരിടത്ത് സ്വതന്ത്രനാണ് വിജയിച്ചത്. ഉത്തരാഖണ്ഡിൽ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭ സീറ്റുകളും കോൺഗ്രസ്സ് വിജയിച്ചു. ബദ്രിനാഥ് നിലനിർത്തിയപ്പോൾ മഗ്ളോർ പിടിച്ചെടുക്കുകയായിരുന്നു. സംസ്ഥാന ഭരണകൂടത്തിന്റെ ഒത്താശയോട് നടന്ന തെരഞ്ഞെടുപ്പ് അക്രമങ്ങളെ പ്രതിരോധിച്ചാണ് കോൺഗ്രസ്സ് രണ്ട് സീറ്റുകളും വിജയിച്ചത്. ഹിമാചൽ പ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ സീറ്റുകളിൽ രണ്ടെണ്ണം കോൺഗ്രസ്സ് പിടിച്ചെടുത്തു. ഒരെണ്ണം മാത്രമാണ് ബിജെപി വിജയിച്ചത്. ഇതോടെ ഹിമാചലിൽ കേന്ദ്ര സർക്കാരിന്റെ പിൻബലത്തോടെ ബിജെപി സൃഷ്ടിച്ച അട്ടിമറി ശ്രമങ്ങൾക്ക് അവസാനമായിരിക്കുകയാണ്. പശ്ചിമ ബംഗാളിൽ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളും...

അൽ-ഹിലാൽ പത്രം: അഗ്നിസ്ഫുലിംഗങ്ങളായ അക്ഷരങ്ങൾ

അഡ്വ. മുഹമ്മദ് ദാനിഷ്‌ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അമരക്കാരിലൊരാളായിരുന്ന മൗലാനാ അബുൽ കലാം ആസാദ് സ്ഥാപകനും പത്രാധിപരുമായിരുന്ന, ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ മുസ്ലിം സമുദായത്തിന് വഴികാട്ടിയായിരുന്ന അൽ-ഹിലാൽ ഉറുദു ആഴ്ചപത്രം പുറത്തിറങ്ങിയതിന്റെ 112-ാം വാർഷികമാണിന്ന്. ബ്രിട്ടീഷ് ഭരണത്തെ നിരന്തരം വിമർശിച്ചിരുന്ന പത്രം, സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ പ്രധാന ജിഹ്വകളിലൊന്നായിരുന്നു. 1912 ജൂലൈ 13നാണ് ആദ്യലക്കം ഇറങ്ങിയത്. അഗ്നിസ്ഫുലിംഗങ്ങളായ അക്ഷരങ്ങൾ - പ്രമുഖ ഇസ്ലാമിക പണ്ഡിതനായിരുന്ന മൗലാനാ അബുൽ ഹസൻ അലി നദവി ആസാദിനെക്കുറിച്ച് പറഞ്ഞു: 'അക്കാലത്ത് ആസാദിന്റെ തൂലികയിൽനിന്ന് ഉതിർന്നുവീണത് അക്ഷരങ്ങളായിരുന്നില്ല, അഗ്നി സ്ഫുലിംഗങ്ങളായിരുന്നു. കൽക്കട്ടയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന അൽ-ഹിലാൽ വാരിക ഇന്ത്യയിലെമ്പാടുമുള്ള മുസ്ലിംകൾക്കിടയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ വലിയ പ്രചാരം നേടുകയുണ്ടായി. വിദേശാധിപത്യത്തിനെതിരെ - ബ്രിട്ടീഷ് സർക്കാർ ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽനിന്ന് മുസ്ലിംകളെ അകറ്റി നിർത്താനായി പലതന്ത്രങ്ങളും പയറ്റുന്നുണ്ടായിരുന്നു....

നിയമസഭ ഉപതെരഞ്ഞെടുപ്പ്: ഇന്ത്യാ സഖ്യം വൻ വിജയത്തിലേക്ക്

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കനത്ത വെല്ലുവിളി ഉയർത്തിയ പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യാസഖ്യം ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തി. മൂന്നിടത്ത് വിജയിച്ച ഇന്ത്യ സഖ്യം എട്ടു സീറ്റുകളിൽ മുന്നിലാണ്. പശ്ചിമബംഗാൾ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ബിഹാർ സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിക്കാതിരുന്ന ബി.ജെ.പിയെ സംബന്ധിച്ചടുത്തോളം ഉപതെരഞ്ഞെടുപ്പ് ഫലം മറ്റൊരു തിരിച്ചടിയായിരിക്കുകയാണ്. പഞ്ചാബിലെ ജലന്ധർ വെസ്റ്റിൽ എഎപിയുടെ മൊഹീന്ദർ ഭഗത് 23,000 വോട്ടുകൾക്ക് വിജയിച്ചു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ നാല് സീറ്റുകളിൽ ലീഡ് ചെയ്യുന്നു, ഇവിടെ എല്ലാ മണ്ഡലത്തിലും ബിജെപി പിന്നിലാണ്. തെരഞ്ഞെടുപ്പിൽ ആ​ദ്യമായി മൽസരിക്കുന്ന ഹിമാചൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിൻ്റെ ഭാര്യ...